ഡബ്ലിൻ: തിരുവനന്തപുരം ആചാര്യ ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ ആചാര്യ കർമ്മരത്ന പുരസ്കാരം രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ബൈബിൾ ഡ്രാമാസ്കോപ്പ് നാടകം ഒലിവ് മരങ്ങൾ സാക്ഷിയുടെ രചനയ്ക്കാണ് അവാർഡ്.
ഈ നാടകത്തിന്റെ രചനയ്ക്ക് രാജുവിന് ലഭിക്കുന്ന പതിനാലാമത് പുരസ്കാരമാണിത്. കേരളത്തിലുടനീളം നിറഞ്ഞ സദസിൽ പ്രർശനം തുടരുന്ന ഈ നാടകത്തിന് ഗാനം രചിച്ചത് ജോസ് കുമ്പിളുവേലിയാണ്.
സാമൂഹ്യ, സാഹിത്യ, സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ്, പ്രവാസി രത്ന അവാർഡ്, രാജൻ പി ദേവ് പുരസ്കാരം, തോപ്പിൽ ഭാസി പുരസ്കാരം, ആറന്മുള സത്യവ്രതൻ പുരസ്കാരം, ശംഖുമുദ്ര പുരസ്കാരം, അയർലൻഡ് മൈൻഡ് ഐക്കോൺ അവാർഡ്, വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് കലാ രത്ന പുരസ്കാരം, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് സാഹിത്യ രത്ന അവാർഡ്, കോർക്ക് വേൾഡ് മലയാളി കൗൺസിൽ ആദരവ്, തിരുവനന്തപുരം നവപ്രതിഭ സുവർണ ജ്യോതിസ് അവാർഡ്, തിരുവനന്തപുരം വേദി ടു വേദിയുടെ നാടകപുരസ്കാരം, തിരുവനന്തപുരം സംസ്കാര സാഹിത്യവേദി പുരസ്കാരം, സംസ്കാരവേദി പുരസ്കാരം, മൈത്രി സാഹിത്യവേദിയുടെ പ്രഥമ കലാരത്ന അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.